കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാര്‍ഥികളുടെ ചെലവ് കണക്കാക്കുന്നതിന് വിവിധ ഇനങ്ങളുടെ നിരക്കുകള്‍ നിശ്ചയിക്കുന്നതിനും സ്ഥാനാര്‍ഥി കണക്ക് സൂക്ഷിക്കുന്നത് സംബന്ധിച്ചുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും ജില്ലയിലെ വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗം മാര്‍ച്ച് ആറിന് രാവിലെ 11 ന് ജില്ലാ കളക്ടറുടെ ചേംബറില്‍ നടക്കും.