കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പില്‍ അഞ്ച് മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികളുടെ ചെലവ് നിരീക്ഷിക്കുന്നതിനായി ഒന്ന് വീതം വീഡിയോ സര്‍വൈലന്‍സ് ടീം രൂപീകരിച്ചു. ഓരോ ടീമിലും കുറഞ്ഞത് ഒരു ഉദ്യോഗസ്ഥനും ഒരു വീഡിയോഗ്രാഫറും ഉണ്ടാവും. മണ്ഡലങ്ങളിലെ സുപ്രധാന സംഭവങ്ങളുടെയും വലിയ പൊതുറാലികളുടെയും വീഡിയോഗ്രാഫി അസിസ്റ്റന്റ് എക്സപെന്‍ഡിച്ചര്‍ ഒബ്സര്‍വര്‍ നേരിട്ട് നിരീക്ഷിക്കും.

വീഡിയോ സര്‍വൈലന്‍സ് ടീം ഉദ്യോഗസ്ഥര്‍: മഞ്ചേശ്വരം: കെ. നാഗേഷ്, അസി. രജിസ്ട്രാര്‍, കോ ഓപറേറ്റീവ് (ജനറല്‍) ജോയിന്റ് രജിസ്ട്രാര്‍ ഓഫീസ്, കാസര്‍കോട്.
കാസര്‍കോട്: എം.ബി. ഷബീര്‍, സീനിയര്‍ സൂപ്രണ്ട്, കെ.എസ്.ഇ.ബി ഇലക്ട്രിക്കല്‍ സെക്ഷന്‍, നെല്ലിക്കുന്ന്, കാസര്‍കോട്.
ഉദുമ: കെ. സന്തോഷ്‌കുമാര്‍, സീനിയര്‍ സൂപ്രണ്ട്, കെ.എസ്.ഇ.ബി ഇലക്ട്രിക്കല്‍ സെക്ഷന്‍, ഉദുമ.
കാഞ്ഞങ്ങാട്: എസ്. പ്രദീപ് കുമാര്‍, സീനിയര്‍ സൂപ്രണ്ട്, കെ.എസ്.ഇ.ബി ഇലക്ട്രിക്കല്‍ സെക്ഷന്‍, ചട്ടഞ്ചാല്‍.
തൃക്കരിപ്പൂര്‍: പി. ലോഹിതാക്ഷന്‍, കോ ഓപറേറ്റീവ് അസി. ഡയറക്ടര്‍, കാസര്‍കോട്.
ഉദ്യോഗസ്ഥര്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കും. വീഡിയോഗ്രാഫര്‍മാരെ ഉടന്‍ നിയമിക്കും. ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം മാര്‍ച്ച് എട്ടിന് രാവിലെ 10.30ന് കളക്ടറേറ്റില്‍ നടക്കും.