ഇടുക്കി: പോളിംഗ് ശതമാനം ഉയര്‍ത്തുന്നതിന് വിവിധതരം ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനു മുന്നോടിയായി തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ സ്വീപ് വോട്ടു വണ്ടി നാളെ (മാര്‍ച്ച് 6) ജില്ലാ വരാണാധികാരി എച്ച് ദിനേശന്‍ കളക്ടറേറ്റില്‍ രാവിലെ 11 മണിക്ക് ഫ്‌ളാഗ് ഓഫ് ചെയ്യും.
ഇടുക്കി ജില്ലയിലെ പോളിംഗ് സ്റ്റേഷനുകളുമായി ബന്ധപ്പെട്ട കോളനികള്‍, ആദിവാസി മേഖലകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലും ജനങ്ങളെയും കന്നി വോട്ടര്‍മാരെയും വോട്ട് ചെയ്ത് പരിശീലിപ്പിക്കുന്നതിനുള്ള നടപടിയാണ് ആദ്യഘട്ടത്തില്‍ നടപ്പാക്കുന്നത്. ജില്ലയിലെ അഞ്ച് താലൂക്കുകളിലും വോട്ടുവണ്ടി പര്യടനവും പ്രചാരണവും നടത്തും. ഒരു ദിവസം മൂന്നില്‍ കുറയാത്ത പ്രധാന സ്ഥലങ്ങളില്‍ വോട്ടു ചെയ്യുന്നതിന് പരിശീലനം നല്‍കി സമ്മതിദായകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കും. ബൈക്ക്റാലി, സൈക്കിള്‍ റാലി, കന്നി വോട്ടര്‍മാരുടെ സംവാദങ്ങള്‍, ഉള്‍പ്പെടെയുള്ള വ്യത്യസ്ത കലാപരിപാടികള്‍ ബോധവത്ക്കരണത്തിന്റെ ഭാഗമായി ആകര്‍ഷിക്കുന്നതിന് സംഘടിപ്പിക്കും. ഈ ദിവസങ്ങളില്‍ പ്രധാന ടൗണുകളില്‍ ജനങ്ങളെ ആകര്‍ഷിക്കുന്ന വിധത്തിലുള്ള പരിപാടികളാണ് സംഘടിപ്പിക്കുന്നത്.
#election2021
#idukkidistrict