പാലക്കാട്: നല്ല സിനിമകൾ തിയറ്ററിൽ പ്രദർശിപ്പിക്കാത്ത സാഹചര്യം നിലനിൽക്കുന്നതായി സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ . ആസ്വാദകർക്ക് മികച്ച ചിത്രങ്ങൾ കാണാനുള്ള അവസരമാണ് രാജ്യാന്തര ചലച്ചിത്രമേളയിലൂടെ ലഭിക്കുന്നത് .ഈ സ്വീകാര്യത നല്ല സിനിമക്കുള്ള അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യാന്തര ചലച്ചിത്ര മേളയുടെ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം . ഫിലിം ഡെവലപ്മെന്റ് കോർപറേഷൻ മുഖേന കേരളത്തിൽ കൂടുതൽ സിനിമാ തിയേറ്ററുകൾ നിർമ്മിക്കണം. ഇതുവഴി കോർപ്പറേഷന്റെതായ ഒരു തിയേറ്റർ ശൃംഖല തന്നെ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു . സ്വകാര്യ തിയേറ്റർ ഉടമകൾ നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കണമെന്നും അടൂർ അഭ്യർത്ഥിച്ചു.