പാലക്കാട്: രാജ്യാന്തര ചലച്ചിത്രമേള സമഗ്ര റിപ്പോർട്ടിനുള്ള പുരസ്ക്കാരം അച്ചടി മാധ്യമവിഭാഗത്തിൽ മാതൃഭൂമിയും ദൃശ്യ മാധ്യമത്തിൽ ഏഷ്യാനെറ്റ് ന്യൂസും നേടി . ഓൺലൈൻ വിഭാഗത്തിലും മാതൃഭൂമിക്കാണ് പുരസ്ക്കാരം. ക്ലബ് എഫ് എം ആണ് മികച്ച റേഡിയോ . ഈ വിഭാഗത്തിലെ ജൂറി പരാമർശത്തിനു റേഡിയോ കേരള അർഹമായി.
മേളയുടെ പാലക്കാടൻ പതിപ്പിൽ മികച്ച റിപ്പോര്ട്ടര്ക്കുള്ള പുരസ്‌കാരം മാതൃഭൂമിയിലെ പ്രതീഷ് ടി എസും ദൃശ്യമാധ്യമങ്ങളിലെ മികച്ച റിപ്പോര്ട്ടര്ക്കുള്ള പുരസ്‌കാരം യു ടി വി കേരളവിഷനിലെ മണികണ്ഠനും നേടി. ദൃശ്യമാധ്യമങ്ങളിലെ മികച്ച ക്യാമറാമാന് ഏഷ്യാനെറ്റ് ന്യൂസിലെ ഷൈജു അലക്‌സാണ്. ദേശാഭിമാനിയിലെ സുമേഷ് കൊടിയത്താണ് അച്ചടി മാധ്യമങ്ങളിലെ മികച്ച ഫോട്ടോഗ്രാഫർ. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ അഞ്ജുരാജ് ,മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എം സി അരുൺ കിഷോർ എന്നിവർ ജൂറിയുടെ പ്രത്യേക പരാമർശത്തിനർഹരായി.