പാലക്കാട്: തൃത്താല ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ പുതുതായി അനുവദിച്ച ബിരുദാനന്തര ബിരുദ കോഴ്‌സായ എം.എസ്.സി. മാത്തമാറ്റിക്‌സ് വിത്ത് ഡാറ്റ സയൻസിൽ എസ്.സി. വിഭാഗത്തിൽ രണ്ട് ഒഴിവുകളും, എസ്.ടി. വിഭാഗത്തിൽ ഒരു ഒഴിവുമുണ്ട്. ഈ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളുടെ അഭാവത്തിൽ ഒ.ഇ.സി, എസ്. ഇ.ബി.സി, ജനറൽ വിദ്യാർത്ഥികളെയും പരിഗണിക്കും. താത്പ്പര്യമുള്ള വിദ്യാർത്ഥികൾ മാർച്ച് ഒമ്പതിന് വൈകിട്ട് മൂന്നിന് മുൻപായി അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി ദിവസങ്ങളിൽ നേരിട്ടും 0466 2270335, 0466 2270353. എന്ന നമ്പരുകളിലും ബന്ധപ്പെടാം.
