വടക്കന്തറ വലിയവിളക്ക് വേലയോടനുബന്ധിച്ച് മാര്ച്ച് 12ന് പാലക്കാട് നഗരസഭയിലെ സര്ക്കാര് ഓഫീസുകള്ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും അട്ടപ്പാടിയിലെ മല്ലീശ്വരന് ക്ഷേത്രത്തിലെ മഹാശിവരാത്രി ആഘോഷത്തോടനുബന്ധിച്ച് അട്ടപ്പാടി ട്രൈബല് ഏരിയയിലെ അഗളി, പുതൂര്, ഷോളയൂര് ഗ്രാമപഞ്ചായത്തുകള് ഉള്പ്പെട്ട അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ എല്ലാ സര്ക്കാര് ഓഫീസുകള്ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര് മൃണ്മയി ജോഷി ശശാങ്ക് അറിയിച്ചു.