കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിലവിലുള്ള ജനറല്‍ സര്‍ജറി വിഭാഗം സീനിയര്‍ റസിഡന്റുമാരുടെ തസ്തികകളില്‍ കരാര്‍ നിയമനത്തിനുള്ള അഭിമുഖം മേയ് 24ന് നടക്കും. യോഗ്യത എം.ബി.ബിഎസും എം.എസും. പ്രായപരിധി 40 വയസ്. പ്രതിമാസ വേതനം 50000 രൂപ.
വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റ്, പകര്‍പ്പുകള്‍, സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം രാവിലെ 11ന് മെഡിക്കല്‍ കോളേജ് ഓഫീസില്‍ അഭിമുഖത്തിനായി എത്തണം. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുധമുള്ള ഉദേ്യാഗാര്‍ഥികളെയാണ് സീനിയര്‍ റസിഡന്റ് തസ്തികയിലേക്ക് പരിഗണിക്കുന്നത്.