തിരുവനന്തപുരം: ഊര്‍ജ്ജിത നികുതിപിരിവ് യജ്ഞത്തിന്റെ ഭാഗമായി മാര്‍ച്ച് 13ന് ഇലകമണ്‍ ഗ്രാമപഞ്ചായത്തിലെ വേങ്കോട് എല്‍.പി.എസ്, ഹരിഹരപുരം വായനശാല, വില്ലേജ് ഓഫീസ് ജംഗ്ഷന്‍, കരവാരം മൃഗാശുപത്രി, ഇലകമണ്‍ എം.പി.എല്‍.പി.എസ്,, അയിരൂര്‍ യു.പി.എസ്, പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളില്‍ ഉദ്യോഗസ്ഥര്‍ ക്യാമ്പ് ചെയ്ത് കെട്ടിട നികുതി സ്വീകരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പഞ്ചായത്തിലുള്ളവര്‍ ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തണം.