തിരുവനന്തപുരം: ജില്ലയില്‍ 83 സര്‍ക്കാര്‍ കേന്ദ്രങ്ങളിലും 52 സ്വകാര്യ ആശുപത്രികളിലും കോവിഡ് വാക്‌സിന്‍ നല്‍കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവജോത് ഖോസ. ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ രാവിലെ പത്തുമണി മുതല്‍ വൈകുന്നേരം മൂന്നുവരെ, മൂന്നു സെഷനുകളിലായി സ്‌പോട്ട് രജിസ്‌ട്രേഷനിലൂടെ വാക്‌സിനേഷന്‍ ഉണ്ടായിരിക്കും. ജില്ലയിലെ വൃദ്ധസദനങ്ങളില്‍ അതത് പ്രദേശത്തെ ആരോഗ്യ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ മൊബൈല്‍ യൂണിറ്റുകള്‍ സജ്ജീകരിച്ച് നിലവില്‍ വാക്‌സിനേഷന്‍ നടത്തിവരുന്നുണ്ട്.

ജനറല്‍ ആശുപത്രികളിലും ജില്ലാ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലും 200 പേര്‍ക്ക് കുത്തിവയ്പ് നടത്താനുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തി. സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളില്‍ 150 പേര്‍ക്കും പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ 100 പേര്‍ക്കും കുത്തിവയ്പ്പ് നല്‍കും. 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും അനുബന്ധരോഗങ്ങളുള്ള 45നും 59 നും ഇടയില്‍ പ്രായമുള്ളവര്‍ക്കും വാക്സിനേഷന്‍ ലഭ്യമാക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നുംകളക്ടര്‍ പറഞ്ഞു.

45 മുതല്‍ 59 വയസ്സ് വരെയുള്ള പൗരന്മാരുടെ കോവിഡ് വാക്സിനേഷന്‍ യോഗ്യത നിര്‍ണയിക്കുന്നതിനുള്ള നിര്‍ദ്ദിഷ്ട കോമോര്‍ബിഡിറ്റികള്‍/രോഗാവസ്ഥകള്‍ ചുവടെ

1.കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഹൃദയസ്തംഭനം മൂലം ആശുപത്രിയില്‍ അഡ്മിറ്റ് ആകേണ്ടിവന്നിട്ടുള്ളവര്‍.
2. ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയമായിട്ടുള്ള വര്‍/ ഹൃദയം പ്രവര്‍ത്തിക്കുന്നതിനായി ലെഫ്റ്റ് വെന്‍ട്രികുലാര്‍ അസ്സിസ്റ്റ് ഡിവൈസ് ഘടിപ്പിച്ചിട്ടുള്ളവര്‍
3. എക്കോ ടെസ്റ്റിലൂടെ ഹൃദയപ്രവര്‍ത്തനം പരിശോധിക്കുമ്പോള്‍ എജെക്ഷന്‍ ട്രാക്ഷന്‍ 40 ശതമാനത്തില്‍ താഴെയുള്ളവര്‍
4. ഹൃദയവാല്‍വിന് മിതമായ / കഠിനമായ തകരാറുള്ളവര്‍( നേരിയതല്ലാത്ത)
5.കഠിനമായ പള്‍മണറി ഹൈപ്പര്‍ ടെന്‍ഷനോടൊപ്പമുള്ള ജന്മനാലുള്ള ഹൃദ്രോഗം
6. ബൈപാസ് സര്‍ജറിയോ ആന്‍ജിയോപ്ലസ്റ്റിയോ വേണ്ടി വന്നിട്ടുള്ളതോ പ്രമേഹമോ അമിത രക്ത സമ്മര്‍ദ്ദമോ ഒപ്പമുള്ളതോ ആയ ഹൃദ്രോഗം
7. ആന്‍ജയ്‌നയോടൊപ്പം അമിത രക്തസമ്മര്‍ദത്തിനോ പ്രമേഹത്തിനോ ചികിത്സയിലുള്ളവര്‍
8.രക്തസമ്മര്‍ദ്ദം / പ്രമേഹത്തോടു കൂടി പക്ഷാഘാതത്തിന് ചികിത്സയിലുള്ളവര്‍ ( CT/ MRI report അനിവാര്യം )
9.രക്താതിസമ്മര്‍ദ്ദം / പ്രമേഹത്തോടുകൂടി പള്‍മണറി ആര്‍ട്ടറി ഹൈപ്പര്‍ടെന്‍ഷന് ചികിത്സയിലുള്ളവര്‍
10. അമിത രക്ത സമ്മര്‍ദ്ദത്തോടൊപ്പം 10 വര്‍ഷത്തിലധികമായി പ്രമേഹമോ / പ്രമേഹം മൂലമുള്ള സങ്കീര്‍ണ്ണതകളോ ഉള്ളവര്‍
11.വൃക്ക/ കരള്‍ / ഹെമറ്റോപോയറ്റിക് സ്റ്റം സെല്‍ ട്രാന്‍സ്പ്ലാന്റ് കഴിഞ്ഞവര്‍ /വെയിറ്റ് ലിസ്റ്റിലുള്ളവര്‍
12. ഡയാലിസിസിന് വിധേയമാകു ന്നവര്‍
13. ദീര്‍ഘകാലമായി സ്റ്റിറോയ്ഡ് മരുന്നുകള്‍ പോലെ പ്രതിരോധശേഷി കുറയ്ക്കുന്ന മരുന്നുകള്‍ കഴിക്കുന്നവര്‍
14.സിറോസിസ് മൂലം സങ്കീര്‍ണതകള്‍ അനുഭവിക്കുന്നവര്‍
15.കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ കഠിനമായ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്ക് ആശുപത്രിയില്‍ കിടത്തി ചികിത്സ നേരിടുന്നവര്‍(എഋഢക <50%)
16. ലിംഫോമ /ലുക്കിമിയ /മൈലോമ17. 2020 ജൂലൈ ഒന്നിനു ശേഷം ഏതെങ്കിലും തരം ക്യാന്‍സര്‍ രോഗനിര്‍ണ്ണയം കഴിഞ്ഞവര്‍ അല്ലെങ്കില്‍ ഏതെങ്കിലും വിധത്തിലുള്ള ക്യാന്‍സര്‍ രോഗത്തിന് ഇപ്പോള്‍ ചികിത്സയിലുള്ളവര്‍
18. സിക്കിള്‍ സെല്‍ ഡിസീസ്/ ബോണ്‍മാരോ ഫെയിലുവര്‍ /എപ്ലാസ്റ്റിക് അനീമിയ /തലാസീമിയ മേജര്‍
19 പ്രൈമറി ഇമ്യൂണോ ഡെഫിഷ്യന്‍സി രോഗങ്ങള്‍/എച്ച്‌ഐവി ഇന്‍ഫെക്ഷന്‍
20. ബുദ്ധി വൈകല്യമുള്ളവര്‍/ മസ്‌കുലാര്‍ ഡിസ്‌ട്രോഫി /ആസിഡ് ആക്രമണം മൂലം ശ്വസനവ്യവസ്ഥയില്‍ തകരാര്‍ ഉണ്ടായിട്ടുള്ളവര്‍ /ഉയര്‍ന്ന പിന്തുണ- സഹായം ആവശ്യമുള്ള വൈകല്യമുള്ളവര്‍/ ബധിരത, അന്ധത ഉള്‍പ്പെടെ ഒന്നിലധികം വൈകല്യങ്ങളുള്ളവര്‍45 മുതല്‍ 59 വയസ്സ് വരെയുള്ളവര്‍ രജിസ്റ്റേര്‍ഡ് മെഡിക്കല്‍ പ്രാക്റ്റീഷണര്‍ നല്‍കിയഅനെക്‌സര്‍ 1( ബി ) എന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. കോവിന്‍ അപ്ലിക്കേഷനില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തും ഉപയോഗിക്കാവുന്നതാണ്.

വാക്‌സിനേഷന്‍ സ്വീകരിക്കുന്നതിനായി ഓണ്‍ലൈനായി മേജര്‍ ആശുപത്രികള്‍ തിരഞ്ഞെടുത്തവര്‍ക്ക് സമീപത്തുള്ള മറ്റു വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നിന്നും സ്‌പോട്ട് രജിസ്‌ട്രേഷന്‍ വഴി കുത്തിവയ്പ്പ് സ്വീകരിക്കാവുന്നതാണ്. പ്രൈവറ്റ് ആശുപത്രിയില്‍ 250 രൂപ ഫീസ് നല്‍കണം.