കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥാനാര്‍ഥികളുടെ ചെലവ് നിരീക്ഷിക്കുന്നതിനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ മൂന്ന് നിരീക്ഷകര്‍ ജില്ലയിലെത്തി. പ്രത്യേക ചെലവ് നിരീക്ഷകന്‍ പുഷ്പിന്ദര്‍ സിങ് പുനിയ, എം സതീഷ് കുമാര്‍, സാന്‍ജോയ് പോള്‍ എന്നിവരാണ് വെള്ളിയാഴ്ച എത്തിയത്. മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലങ്ങളുടെ നിരീക്ഷകന്‍ സാന്‍ജോയ് പോളും ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളുടെ നിരീക്ഷകന്‍ എം സതീഷ് കുമാറുമാണ്.