കാസർഗോഡ്: സ്വതന്ത്രവും നീതിപൂര്‍വ്വവുമുള്ള തെരഞ്ഞെടുപ്പ് ഉറപ്പു വരുത്താന്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന സ്‌പെഷ്യല്‍ എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വര്‍ പുഷ്‌പേന്ദര്‍ സിംഗ് പുനിയ പറഞ്ഞു. കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണം ഒഴുക്കാന്‍ സാധ്യതയുള്ള മേഖലകളില്‍ പ്രത്യേക നിരീക്ഷണം കര്‍ശനമാക്കണം.

ഇത്തരം ഡാറ്റ ശേഖരിച്ച് അനധികൃത പണം കടത്തുന്നില്ലെന്ന് ഉറപ്പു വരുത്തണംപണം, മദ്യം, മയക്കുമരുന്ന് ഉള്‍പ്പെടെ യാതൊരു തരത്തിലുള്ള പ്രലോഭനങ്ങള്‍ വഴിയും വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള നീക്കങ്ങള്‍ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കളക്ടര്‍ ഡോ. ഡി.സജിത്ബാബു എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വര്‍മാരായ സതീഷ് കുമാര്‍, സജ്ഞയ് പോള്‍ സബ് കളക്ടര്‍ ഡി ആര്‍ മേഘശി, എ ഡി എം അതുല്‍ എസ് നാഥ്, വരണാധികാരികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു