കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിന് ജില്ലയില്‍ ഉപയോഗിക്കുന്ന ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ കളക്ടറേറ്റ് മിനികോണ്‍ഫറന്‍സ് ഹാളില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ നടത്തി. ഓരോ നിയമസഭാ മണ്ഡലത്തിലും ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളുടെ കണ്‍ട്രോള്‍ യൂനിറ്റുകള്‍, ബാലറ്റ് യൂനിറ്റുകള്‍, വിവിപാറ്റ് മെഷീനുകള്‍ എന്നിവ കമ്പ്യൂട്ടറിന്റെ സഹായത്തോടെ തരംതിരിക്കുന്ന പ്രക്രിയയാണിത്.
ഇതുപ്രകാരം മഞ്ചേശ്വരം മണ്ഡലത്തിലെ 336 ബൂത്തുകളിലേക്ക് 25 ശതമാനം റിസര്‍വ് ഉള്‍പ്പെടെ 420 വീതം ബാലറ്റ് യൂനിറ്റുകള്‍, കണ്‍ട്രോള്‍ യൂനിറ്റുകള്‍, 35 ശതമാനം റിസര്‍വ് ഉള്‍പ്പെടെ 454 വിവിപാറ്റുകള്‍ എന്നിവ അനുവദിച്ചു. കാസര്‍കോട്: 296 ബൂത്തുകള്‍, 25 ശതമാനം റിസര്‍വ് ഉള്‍പ്പെടെ 370 വീതം ബാലറ്റ് യൂനിറ്റുകള്‍, കണ്‍ട്രോള്‍ യൂനിറ്റുകള്‍, 35 ശതമാനം റിസര്‍വ് ഉള്‍പ്പെടെ 400 വിവിപാറ്റുകള്‍, ഉദുമ: 316 ബൂത്തുകള്‍, 25 ശതമാനം റിസര്‍വ് ഉള്‍പ്പെടെ 395 വീതം ബാലറ്റ് യൂനിറ്റുകള്‍, കണ്‍ട്രോള്‍ യൂനിറ്റുകള്‍, 35 ശതമാനം റിസര്‍വ് ഉള്‍പ്പെടെ 427 വിവിപാറ്റുകള്‍, കാഞ്ഞങ്ങാട്: 336 ബൂത്തുകള്‍, 25 ശതമാനം റിസര്‍വ് ഉള്‍പ്പെടെ 420 വീതം ബാലറ്റ് യൂനിറ്റുകള്‍, കണ്‍ട്രോള്‍ യൂനിറ്റുകള്‍, 35 ശതമാനം റിസര്‍വ് ഉള്‍പ്പെടെ 454 വിവിപാറ്റുകള്‍, തൃക്കരിപ്പൂര്‍: 307 ബൂത്തുകള്‍, 26 ശതമാനം റിസര്‍വ് ഉള്‍പ്പെടെ 387 വീതം ബാലറ്റ് യൂനിറ്റുകള്‍, കണ്‍ട്രോള്‍ യൂനിറ്റുകള്‍, 34 ശതമാനം റിസര്‍വ് ഉള്‍പ്പെടെ 412 വിവിപാറ്റുകള്‍.
ആകെ ബൂത്തുകള്‍ 1591, കണ്‍ട്രോള്‍ യൂനിറ്റുകള്‍ 1992, ബാലറ്റ് യൂനിറ്റുകള്‍ 1992, വിവിപാറ്റ് 2147.
യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ സൈമണ്‍ ഫെര്‍ണാണ്ടസ്, വരണാധികാരികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കാസർഗോഡ് ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ നടത്തി
Home /ജില്ലാ വാർത്തകൾ/കാസർഗോഡ്/കാസർഗോഡ് ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ നടത്തി