മലപ്പുറം: പൊതുതെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അഞ്ച് ചെലവ് നിരീക്ഷകരും പ്രത്യേക ചെലവ് നിരീക്ഷകനും ജില്ലയിലെത്തി. പ്രത്യേക ചെലവ് നിരീക്ഷകനായി പഞ്ചാബില്‍ നിന്നുള്ള പുഷ്പീന്ദര്‍ സിങ് പുനിയയാണ് ജില്ലയിലെത്തിയത്. സുധേന്ദുദാസ് ഐ.ആര്‍.എസ്, ആശിഷ് കുമാര്‍ ഐ.ആര്‍.എസ് (സി&സി.ഇ), ജി. വംഷി കൃഷ്ണ റെഡ്ഡി ഐ.ആര്‍.എസ് (സി&സി.ഇ), സി. സതീഷ് കുമാര്‍ ഐ.ആര്‍.എസ് (സി&സി.ഇ), അലോക് കുമാര്‍ ഐ.ആര്‍.എസ് (സി&സി.ഇ) എന്നിവരാണ് ജില്ലയിലെത്തിയ തെരെഞ്ഞെടുപ്പ് ചെലവ് നിരീക്ഷകര്‍.

നിരീക്ഷകര്‍ സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചെലവുകള്‍ പരിശോധിക്കുകയും തെരെഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്യും. നിരീക്ഷകരുടെ ക്യാമ്പ് ഓഫീസായി കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഗസ്റ്റ് ഹൗസ് പ്രവര്‍ത്തിക്കും. പൊതുജനങ്ങള്‍ക്ക് നേരിട്ടും ഫോണ്‍ മുഖേനയും ഓഫീസ് സമയങ്ങളില്‍ നിരീക്ഷകരെ ബന്ധപ്പെടാം. നിരീക്ഷകരെ ചുമതലപ്പെടുത്തിയ മണ്ഡലം, ഫോണ്‍ നമ്പര്‍ എന്നിവ താഴെ ചേര്‍ക്കുന്നു.

· സുധേന്ദുദാസ് – മലപ്പുറം, താനൂര്‍, തിരൂര്‍, കോട്ടക്കല്‍ ( ഫോണ്‍: 8714292754)
· ആശിഷ് കുമാര്‍ – ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍, മഞ്ചേരി (ഫോണ്‍: 8714155861)
· ജി. വംഷി കൃഷ്ണ റെഡ്ഡി- കൊണ്ടോട്ടി, വേങ്ങര, വള്ളിക്കുന്ന്, തിരൂരങ്ങാടി (ഫോണ്‍: 8714168214)
· സി.സതീഷ് കുമാര്‍ -പെരിന്തല്‍മണ്ണ, മങ്കട, തവനൂര്‍, പൊന്നാനി (8714528695)
· അലോക് കുമാര്‍ – മലപ്പുറം ലോക്‌സഭ ഉപതെരഞ്ഞെടുപ്പ് (ഫോണ്‍-8089658624)

ക്യാമ്പ് ഓഫീസ് -(കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഗസ്റ്റ് ഹൗസ്, തേഞ്ഞിപ്പലം ) ലാന്‍ഡ് ഫോണ്‍ നമ്പര്‍ – 0494 2407508.