പാലക്കാട്:  ജില്ലയിലെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള പ്രിസൈഡിംഗ് ഓഫീസർ, ഒന്നാം പോളിംഗ് ഓഫീസർ എന്നിവർക്കുള്ള പരിശീലന പരിപാടി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി നാളെ (മാർച്ച്‌ 15) മുതൽ ആരംഭിക്കും.
പോസ്റ്റിംഗ് ഓർഡർ കൈപ്പറ്റിയ എല്ലാ ഉദ്യോഗസ്ഥരും അവരവർക്ക് നിശ്ചയിച്ചിട്ടുള്ള തീയതിയിൽ പരിശീലന കേന്ദ്രത്തിൽ എത്തണം.
തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിന്നും നിലവിൽ ആരെയും ഒഴിവാക്കിയിട്ടില്ലാത്തതിനാൽ ഒഴിവാക്കാൻ കഴിയാത്ത കാരണങ്ങളാലല്ലാതെ പരിശീലന പരിപാടിയിൽ നിന്ന് വിട്ടു നിൽക്കുന്നവർക്കെതിരെ കർശന ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതാണെന്ന് ജില്ലാ കലക്ടർ അറിയിച്ചു.