158 പേര്ക്ക് രോഗമുക്തി
പാലക്കാട്: ജില്ലയില് ഇന്ന് (മാർച്ച് 14)39 പേര്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര് അറിയിച്ചു. ഇതില് സമ്പര്ക്കത്തിലൂടെ രോഗബാധ ഉണ്ടായ 17 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 22 പേർ എന്നിവര് ഉള്പ്പെടും. 158 പേര്ക്ക് രോഗമുക്തി ഉള്ളതായും അധികൃതര് അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് നഗരസഭ സ്വദേശികൾ- 6 പേർ
ഒറ്റപ്പാലം സ്വദേശികൾ-3 പേർ
ആലത്തൂർ, ചാലിശ്ശേരി, കിഴക്കഞ്ചേരി, കോങ്ങാട്,മാത്തൂർ, പട്ടാമ്പി, തിരുമിറ്റക്കോട് സ്വദേശികൾ- 2 പേർ വീതം
അകത്തേത്തറ, അലനല്ലൂർ,ആനക്കര,
ചളവറ, എരിമയൂർ, കരിമ്പുഴ, കൊപ്പം, കുത്തനൂർ, മണ്ണാർക്കാട്, മുതുതല, പറളി, പട്ടിത്തറ, പൊൽപ്പുള്ളി, പുതുപ്പരിയാരം, തച്ചനാട്ടുകര,വിളയൂർ സ്വദേശികൾ- ഒരാൾ വീതം
ഇതോടെ ജില്ലയില് ചികിത്സയിലുള്ളവരുടെ എണ്ണം 1329 ആയി. ജില്ലയില് ചികിത്സയില് ഉള്ളവര്ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള് വീതം കൊല്ലം, ഇടുക്കി, കണ്ണൂർ, വയനാട്, ജില്ലകളിലും, 2 പേർ വീതം കാസർഗോഡ്, പത്തനംതിട്ട ജില്ലകളിലും 4 പേർ കോഴിക്കോട് ജില്ലയിലും 7 പേർ എറണാകുളം ജില്ലയിലും 9 പേർ തിരുവനന്തപുരം ജില്ലയിലും 15 പേർ തൃശ്ശൂർ ജില്ലയിലും 18 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.