കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന ആര്‍.എസ്.ബി.വൈ ചിസ് പദ്ധതി സ്മാര്‍ട്ട് കാര്‍ഡ് വിതരണവും പുതുക്കലും വിവിധ കേന്ദ്രങ്ങളില്‍ ഇന്നു (19) മുതല്‍ നടക്കും. ജില്ലയിലെ ഏതു പഞ്ചായത്തിലുള്ളവര്‍ക്കും ഈ കേന്ദ്രങ്ങളില്‍ എത്തി സ്മാര്‍ട്ട് കാര്‍ഡ് നേടാനുള്ള അവസരം പ്രയോജനപ്പെടുത്തണം.
ഇന്ന് (19) തൃക്കരിപ്പൂര്‍ സി.ഡി.എസ് ഹാള്‍, ഇന്നു (19) മുതല്‍ 21 വരെ നീലേശ്വരം സി.ഡി.എസ് ഹാള്‍, ഇന്നും നാളെയും (19,20) ചെങ്കള പഞ്ചായത്ത് ഹാള്‍, ഉദുമ കമ്മ്യൂണിറ്റി ഹാള്‍, 20, 21 തീയതികളില്‍ കാലിക്കടവ് വയോജനകേന്ദ്രം, 21 ന് മധൂര്‍ പഞ്ചായത്ത് ഹാള്‍, ഇന്നു (19) മുതല്‍ 25 വരെ കാഞ്ഞങ്ങാട് അലാമിപ്പള്ളിയിലും ആണ് സ്മാര്‍ട്ടകാര്‍ഡ് വിതരണവും പുതുക്കലും നടക്കും.
അക്ഷയകേന്ദ്രങ്ങള്‍ വഴി പുതുതായി അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് ഫോട്ടോ എടുത്ത് സ്മാര്‍ട്ട് കാര്‍ഡ് കൈപ്പറ്റാനും 2013 വര്‍ഷം മുതല്‍ വിവിധ കാരണങ്ങള്‍ കൊണ്ട് പുതുക്കാന്‍ വിട്ടുപോയ സ്മാര്‍ട്ട് കാര്‍ഡുകള്‍ പുതുക്കി എടുക്കാനും സൗകര്യമുണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് 8547018261.