പതിമൂന്നാം പഞ്ചവത്സര പദ്ധതി പ്രകാരം മധൂര്‍ ഗ്രാമപഞ്ചായത്ത് 2018-19 വര്‍ഷത്തില്‍ കാര്‍ഷികമേഖലയില്‍ നടപ്പിലാക്കുന്ന താഴെ പറയുന്ന പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. നെല്‍ കൃഷിക്ക് വിത്ത് കൂലിച്ചെലവ്, തെങ്ങുകൃഷിക്ക് ജൈവവളവിതരണം, തെങ്ങുകൃഷിക്ക് ജൈവവളവിതരണം, കവുങ്ങ്കൃഷിക്ക് തുരിശ് ജൈവവളവിതരണം, പച്ചക്കറികൃഷിക്ക് വിത്ത് കൂലിച്ചെലവ്, ജലസേചനത്തിനു പമ്പ്‌സെറ്റ്, വാഴക്കന്ന് വിതരണം , പച്ചക്കറി ടെറസ് ഗ്രോ ബാഗ് വിതരണം, കുറ്റിമുല്ല കൃഷി വികസനം (വനിത), തരിശു നിലങ്ങളില്‍ ഗ്രൂപ്പ് പച്ചക്കറി കൃഷി (വനിത) എന്നീ പദ്ധതികള്‍ക്കാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷകള്‍ ഈ മാസം 25 ന് അഞ്ച് മണിവരെ കൃഷി ഓഫീസില്‍ സ്വീകരിക്കും. അപേക്ഷയോടൊപ്പം 2018-19 വര്‍ഷത്തെ നികുതി രസീത്, ദേശസാല്‍കൃത ബാങ്ക് പാസ്സ്ബുക്ക്, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് സമര്‍പ്പിക്കണം.
