പാലക്കാട്: നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്് ജില്ലയിലെ 12 നിയമസഭാ മണ്ഡലങ്ങളില് രാഷ്ട്രീയപാര്ട്ടി പ്രചരണങ്ങള് നടത്തുന്നതിനും മീറ്റിങ്ങുകള് നടത്തുന്നതിനുമായി 96 ഇടങ്ങള് നിശ്ചയിച്ച് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കലക്ടര് മൃണ്മയി ജോഷി ശശാങ്ക് ഉത്തരവിട്ടു.
മുന്പ് 22 സ്ഥലങ്ങളാണ് നിശ്ചയിച്ചിരുന്നത്. എന്നാല് വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുമായി ജില്ലാ കലക്ടര് വിളിച്ചു ചേര്ത്ത യോഗത്തില് കൂടുതല് സ്ഥലങ്ങള് അനുവദിക്കണമെന്ന രാഷ്ട്രീയ കക്ഷി നേതാക്കളുടെ ആവശ്യത്തെത്തുടര്ന്നാണ് ഓരോ നിയമസഭാ മണ്ഡലത്തിലും എട്ട് വീതം പൊതുഇടങ്ങള് കൂടി നിശ്ചയിച്ചത്.
നിയമസഭാ മണ്ഡലങ്ങളും പൊതുഇടങ്ങളും ഇപ്രകാരം
തൃത്താല – തൃത്താല ആദംകുട്ടി ബസ് സ്റ്റാന്ഡിനു സമീപം, കരുവാന്പടി, കുമ്പിടി സെന്റര്, കറുകപുത്തൂര് സെന്റര്, കൂറ്റനാട് സെന്റര്, വാവന്നൂര്, ചാലിശ്ശേരി സെന്റര്, കപ്പൂര് സെന്റര്
പട്ടാമ്പി – മേലേ പട്ടാമ്പി ജംഗ്ഷന്, കെ.എസ.്ആര്.ടി.സി. ബസ്റ്റാന്ഡ് , കാരക്കുത്ത് അങ്ങാടി, ഓങ്ങല്ലൂര് പഞ്ചായത്ത് ഗ്രൗണ്ട്, കൊപ്പം സെന്റര്, വല്ലപ്പുഴ യാറം, തിരുവേഗപ്പുറ സെന്റര്, സേവന കോപ്പറേറ്റീവ് ബാങ്ക്,
ഷൊര്ണൂര് – തൃക്കടീരി സെന്റര്, വെള്ളിനേഴി സെന്റര്, ചെര്പ്പുളശ്ശേരി സെന്റര്, നെല്ലായ സിറ്റി, കോതകുര്ശ്ശി ജംഗ്ഷന്, കുളപ്പുള്ളി ബസ്‌സ്റ്റേഷനു സമീപം, വാണിയംകുളം സെന്റര്, ചളവറ സെന്റര്.
ഒറ്റപ്പാലം – തച്ചനാട്ടുകര പടിഞ്ഞാറെ പാലോട് സെന്റര്, കടമ്പഴിപ്പുറം പതിനെട്ടാം മൈല്, ഒറ്റപ്പാലം മുനിസിപ്പല് ഷോപ്പിംഗ് കോംപ്ലക്‌സിന് മുന്വശം( ഒറ്റപ്പാലം 2 വില്ലേജ്), ഒറ്റപ്പാലം മുന്സിപ്പല് ഓപ്പണ് ഓഡിറ്റോറിയം, ചിനക്കത്തൂര് കാവ് ഗ്രൗണ്ട് പാലപ്പുറം, കോട്ടപ്പുറം ജംഗ്ഷന് (കരിമ്പുഴ 1), പഴയലക്കിടി സെന്റര് (ലക്കിടി-പേരൂര് 2), ശ്രീകൃഷ്ണപുരം ചന്തപ്പുര.
കോങ്ങാട് – കാവ് മൈതാനം, കോങ്ങാട് ബസ് സ്റ്റാന്ഡിനു സമീപമുള്ള മൈതാനം, വെള്ള റോഡ് പഞ്ചായത്ത് ഗ്രൗണ്ട്, പറളി ചന്തപ്പുര മൈതാനം, കേരളശ്ശേരി ബസ് സ്റ്റോപ്പിന് സമീപമുള്ള മൈതാനം, കേരളശ്ശേരി ഗ്രാമപഞ്ചായത്തിന് സമീപം മൈതാനം, കാഞ്ഞിരം സെന്ററിനു സമീപമുള്ള മൈതാനം , ചിറക്കല്പ്പടി ജംഗ്ഷനു സമീപമുള്ള മൈതാനം .
മണ്ണാര്ക്കാട് – അഗളി പഞ്ചായത്ത് സ്റ്റേഡിയം, പുതൂര്പഞ്ചായത്ത്, ആനക്കട്ടി ബസ്റ്റാന്ഡ് പരിസരം, ഷോളയൂര് ഹൈസ്‌കൂള് ഗ്രൗണ്ട്, മണ്ണാര്ക്കാട് കിനത്തിയില്ഗ്രൗണ്ട്, അലനല്ലൂര് ബസ്സ്റ്റാന്ഡ് പരിസരം, എടത്തനാട്ടുകര ടൗണ്, നായാടികുന്ന് സ്റ്റേഡിയം
മലമ്പുഴ – മുണ്ടൂര് ജംഗ്ഷന്, അകത്തേത്തറ ജംഗ്ഷന്, മന്തക്കാട് ജംഗ്ഷന്, കല്ലേപ്പുള്ളി ജംഗ്ഷന്, പുതുശ്ശേരി ജംഗ്ഷന്, വാളയാര്, കൊടുമ്പ് ജംഗ്ഷന്, പാറ ജംഗ്ഷന്.
പാലക്കാട് – കൊടുന്തിരപ്പുള്ളി, കോട്ടമൈതാനം, ഒലവക്കോട് ജംഗ്ഷന്, പുതുപ്പള്ളി സ്ട്രീറ്റ്, ഇന്ദിരാഗാന്ധി മുന്സിപ്പല് സ്റ്റേഡിയം , സ്റ്റേഡിയം ബസ് സ്റ്റാന്ഡ് ചേങ്ങനിയൂര്, പാത്തിക്കല്.
തരൂര് – കോട്ടായി ജംഗ്ഷന്, കാവശ്ശേരി ജംഗ്ഷന്, വടക്കഞ്ചേരി ടൗണ്, പിലാപുള്ളി സെന്റര്, തരൂര് ജംഗ്ഷന്, പുതുക്കോട് ജംഗ്ഷന്, കുത്തനൂര് ജംഗ്ഷന്, കണ്ണമ്പ്ര ജംഗ്ഷന്.
ചിറ്റൂര് – തത്തമംഗലം ബസ് സ്റ്റാന്ഡ്, ചുങ്കം ജംഗ്ഷന്, വേലന്താവളം ബസ് സ്റ്റാന്ഡ്, കൊഴിഞ്ഞാമ്പാറ ജംഗ്ഷന്, അണിക്കോട് ജംഗ്ഷന്, മാട്ടുമന്ത ജംഗ്ഷന്, ആല്ത്തറ, വണ്ടിത്താവളം ജംഗ്ഷന്.
നെന്മാറ – അയിലൂര് ടൗണ് , പുലയമ്പാറ ബസ് സ്റ്റാന്ഡ്, നെന്മാറ ബസ് സ്റ്റാന്ഡ് മൈതാനം, കരിപ്പോട് ടൗണ്, വടവന്നൂര് ജംഗ്ഷന്, കാമ്പ്രത്ത് ചള്ളടൗണ്, കൊല്ലംകോട് ടൗണ്, കൊടുവായൂര് ബസ് സ്റ്റാന്ഡ് .
ആലത്തൂര് – സ്വാതി ജംഗ്ഷന്, കുനിശ്ശേരി, ചിറ്റിലഞ്ചേരി , കയറംകുളം , കുഴല്മന്ദം ജംഗ്ഷന്, കുണ്ടുകാട്, മുടപ്പല്ലൂര് , ദേശീയ മൈതാനം ആലത്തൂര്.