പാലക്കാട്:നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടത്തിന്റേയും സ്വീപ്പിന്റെയും ആഭിമുഖ്യത്തില് ജില്ലയിലെ യുവജനങ്ങള്ക്കായി സംവാദം സംഘടിപ്പിക്കുന്നു. ‘സമ്മതിദാനവകാശം ഒരു പൗരന്റെ കടമയും ഉത്തരവാദിത്തവും ‘ എന്ന വിഷയത്തില് സംഘടിപ്പിക്കുന്ന സംവാദത്തില് യുവജനങ്ങള്ക്ക് പൊളിറ്റിക്കല് സയന്സ് അധ്യാപകരുമായി സംവദിക്കാം. പങ്കെടുക്കാന് താത്പര്യമുള്ളവര് മാര്ച്ച് 17 നകം ബയോഡാറ്റ, ഇ-മെയില് ഐഡി സഹിതം sveeppkd@gmail.com ല് ലഭ്യമാക്കണം. കൂടുതല് വിവരങ്ങള്ക്ക് 8547300900.