പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ഡ്യൂട്ടിക്ക് ഉദ്യോഗസ്ഥരെ നിയോഗിച്ചുകൊണ്ടുള്ള ജില്ലാ കലക്ടറുടെ ഉത്തരവ് ലഭിക്കാത്ത മുഴുവൻ സർക്കാർ, അർദ്ധ- സർക്കാർ, പൊതുമേഖല ഓഫീസ് മേധാവികളും തങ്ങളുടെ ജീവനക്കാരുടെ വിവരങ്ങൾ സഹിതം ജില്ലാ കലക്ടറേറ്റിലെ ഇലക്ഷൻ വിഭാഗത്തിൽ മാർച്ച് 15ന് വൈകിട്ട് അഞ്ചിനു മുൻപായി നേരിട്ടെത്തി ഇലക്ഷൻ വിഭാഗത്തിൽ നിന്നും ലഭിക്കുന്ന പ്രോഫോ മയിൽ വിവരങ്ങൾ പൂരിപ്പിച്ച് നൽകണമെന്ന് ജില്ല തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കലക്ടർ മൃൺമയി ജോഷി ശശാങ്ക് ഉത്തരവിട്ടു. ഹാജരാകാത്ത മുഴുവൻ ഓഫീസ് മേധാവികൾക്കുമെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്നും ജില്ലാകലക്ടർ അറിയിച്ചു.