കേരളസംസ്ഥാന സാക്ഷരതാ മിഷനും ആര്‍കൈവ്‌സ് വകുപ്പും സംയുക്തമായി പത്താംതരം തുല്യതാ പഠിതാക്കളുടെ നേതൃത്വത്തില്‍ നടത്തിയ ചരിത്ര രേഖ സര്‍വ്വേ ഉദ്ഘാടനം തൊണ്ടര്‍നാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എ.ബാബു തേറ്റമല ഇണ്ടിയേരിക്കുന്നില്‍ ഇ.കെ.ബാബുവില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പര്‍ ആന്‍സി ജോയ് അധ്യക്ഷത വഹിച്ചു. തുല്യത തൊണ്ടര്‍നാട് പഠന കേന്ദ്രം ലീഡര്‍ ജോസ് നെല്ലിത്താനം, പി.കെ.സാജിത്, സുമതി.കെ.പി, ബൈജു ഐസക് എന്നിവര്‍ സംസാരിച്ചു.
