കാസർഗോഡ്: ചാമക്കുഴി മുതല്‍ ചോയ്യംകോട് വരെയുള്ള ഭാഗത്ത് ടാറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ മാര്‍ച്ച് 20 വരെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചു. ഇതുവഴി പോകേണ്ട വാഹനങ്ങള്‍ കാലിച്ചാനടുക്കം ടൗണില്‍ നിന്നും മയ്യങ്ങാനം-കോതോട്ട് പാറ-മൂന്ന് റോഡ്-ചായ്യോത്ത് സ്‌കൂള്‍ റോഡ് വഴി നീലേശ്വരത്തേയ്ക്കും തിരിച്ചും പോകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
