മലപ്പുറം: ജില്ലയില്‍ തിങ്കളാഴ്ച (മാര്‍ച്ച് 15) 124 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 120 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. നാല് പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം വ്യക്തമല്ല. ഇതിനൊപ്പം 171 പേര്‍ തിങ്കളാഴ്ച ജില്ലയില്‍ രോഗമുക്തരായി. ഇതോടെ ജില്ലയില്‍ വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായവരുടെ എണ്ണം 1,18,375 ആയി.

16,691 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 1,978 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 123 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 48 പേരും 11 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെയായി ജില്ലയില്‍ 591 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.

തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ഥിച്ചു. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് നിലവില്‍ ജില്ലയില്‍ രോഗവ്യാപനമെന്നത് തിരിച്ചറിയണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ നേരിട്ട് ആശുപത്രികളില്‍ പോകാതെ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ട് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കേണ്ടതാണ്.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

തിങ്കളാഴ്ച (മാര്‍ച്ച് 15) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം 

എ.ആര്‍ നഗര്‍ 01
ആലങ്കോട്  02
അമരമ്പലം 02
അങ്ങാടിപ്പുറം 02
അരീക്കോട്  01
ചേലേമ്പ്ര 01
ചുങ്കത്തറ 02
എടക്കര 02
എടപ്പാള്‍ 08
എടവണ്ണ 03
കല്‍പകഞ്ചേരി 01
കരുവാരക്കുണ്ട് 01
കാവനൂര്‍ 01
കോട്ടക്കല്‍  01
കുറുവ 01
മലപ്പുറം 09
മമ്പാട് 03
മഞ്ചേരി 03
മങ്കട 01
മാറഞ്ചേരി 07
മൂന്നിയൂര്‍ 01
മുതുവല്ലൂര്‍ 04
നന്നംമുക്ക് 05
നിലമ്പൂര്‍ 04
ഒതുക്കുങ്ങല്‍ 03
പാണ്ടിക്കാട് 02
പറപ്പൂര്‍ 01
പെരമണ്ണ ക്ലാരി 01
പെരുമ്പടപ്പ് 05
പൊന്മുണ്ടം 02
പൊന്നാനി 02
പോത്തുകല്ല് 01
പുളിക്കല്‍ 02
പുറത്തൂര്‍ 01
പുഴക്കാട്ടിരി 07
താനാളൂര്‍ 02
തവനൂര്‍ 01
തിരുനാവായ 02
തൃക്കലങ്ങോട് 05
തിരൂര്‍  01
ഊര്‍ങ്ങാട്ടിരി 02
വളാഞ്ചേരി 02
വളവന്നൂര്‍  01
വള്ളിക്കുന്ന് 01
വട്ടംകുളം  05
വാഴയൂര്‍  01
വെളിയങ്കോട് 04
വേങ്ങര  01
വെട്ടം 02
വണ്ടൂര്‍ 01