തിരുവനന്തപുരം: ജില്ലയില്‍ ഇന്നലെ (15 മാര്‍ച്ച്) 15,919 പേര്‍ക്കു കോവിഡ് വാക്സിന്‍ നല്‍കി. 60 വയസിനു മുകളില്‍ പ്രായമുള്ള 11,704 പേര്‍ക്കും മറ്റു രോഗങ്ങളുള്ള 45നും 60നും ഇടയില്‍ പ്രായമുള്ള 846 പേരും ഇന്നലെ വാക്സിന്‍ സ്വീകരിച്ചു.
837 ആരോഗ്യ പ്രവര്‍ത്തകര്‍ ആദ്യ ഘട്ടവും 1,000 ആരോഗ്യ പ്രവര്‍ത്തകര്‍ രണ്ടാം ഘട്ടവും വാക്സിന്‍ സ്വീകരിച്ചു. കോവിഡ് മുന്നണി പോരാളികളായ 1,320 പേരും 212 പോളിംഗ് ഉദ്യോഗസ്ഥരും വാക്സിന്‍ സ്വീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസില്‍ നിന്ന് അറിയിച്ചു.