കണ്ണൂർ: ഇന്നു (മാര്‍ച്ച്‌ 17)മുതല്‍ ജില്ലയില്‍ കൂടുതല്‍ കേന്ദ്രങ്ങളില്‍ കൊവിഡ്‌ വാക്‌സിനേഷന്‍ നല്‍കുമെന്ന്‌ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. സര്‍ക്കാര്‍ മേഖലയില്‍ ഒമ്പത്‌ ആരോഗ്യ കേന്ദ്രങ്ങളിലും തളിപ്പറമ്പ്‌ ഐഎംഎ ഹാള്‍, ജൂബിലി ഹാള്‍ (പുഴാതി), എ ആര്‍ ക്യാമ്പ് എന്നിവിടങ്ങളിലും കോവിഡ്‌ വാക്‌സിനേഷന്‍ നല്‍കും. സര്‍ക്കാര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ കൂടാതെ 21 സ്വകാര്യ ആശുപത്രികളും വാക്‌സിനേഷന്‍ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കും.

പയ്യന്നൂര്‍ അനാമയ ഹോസ്‌പിറ്റല്‍, പയ്യന്നൂര്‍ സബാ ഹോസ്‌പിറ്റല്‍ , തലശ്ശേരി സഹകരണാശുപത്രി, ശ്രീചന്ദ്‌ ഹോസ്‌പിറ്റല്‍, ആസ്റ്റര്‍ മിംസ്‌, ജിം കെയര്‍ ഹോസ്‌പിറ്റല്‍, പയ്യന്നൂര്‍ സഹകരണാശുപത്രി, കണ്ണൂര്‍ അശോക ഹോസ്‌പിറ്റല്‍, ഇരിട്ടി അമല ഹോസ്‌പിറ്റല്‍, ശ്രീകണ്‌ഠാപുരം രാജീവ്‌ ഗാന്ധി സഹകരണാശുപത്രി, തലശ്ശേരി ടെലി മെഡിക്കല്‍ സെന്റര്‍, പേരാവൂര്‍ അര്‍ച്ചന ഹോസ്‌പിറ്റല്‍, പയ്യന്നൂര്‍ ഐ ഫൗണ്ടേഷന്‍, കണ്ണൂര്‍ കൊയിലി ഹോസ്‌പിറ്റല്‍, അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ്‌, ക്രിസ്‌തുരാജ ഹോസ്‌പിറ്റല്‍, തലശ്ശേരി മിഷന്‍ ഹോസ്‌പിറ്റല്‍, ഇന്ദിരാഗാന്ധി സഹകരണാശുപത്രി, ധനലക്ഷ്‌മി ഹോസ്‌പിറ്റല്‍, കണ്ണൂര്‍ കിംസ്റ്റ്‌ ഹോസ്‌പിറ്റല്‍, മാധവറാവോ സിന്ത്യ ഹോസ്‌പിറ്റല്‍ എന്നിവയാണ്‌ ബുധനാഴ്‌ച(മാര്‍ച്ച്‌ 17) വാക്‌സിന്‍ നല്‍കുന്ന സ്വകാര്യ ആശുപത്രികള്‍.