പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ അഞ്ച് സ്ഥാനാര്‍ത്ഥികള്‍ കൂടി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. മൂന്നു നിയോജക മണ്ഡലങ്ങളില്‍ നിന്നായാണ് അഞ്ച് സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചത്. ഇതോടെ രണ്ട് ദിവസങ്ങളിലായി ജില്ലയില്‍ 23 സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു.

നിയോജകമണ്ഡലം, സ്ഥാനാര്‍ഥി, രാഷ്ട്രീയ പാര്‍ട്ടി എന്നിവ ക്രമത്തില്‍:

1. ചിറ്റൂര്‍- കെ.കൃഷ്ണന്‍കുട്ടി, വി.മുരുകദാസ്, (ജനതാദള്‍(സെക്യുലര്‍))
2. പാലക്കാട്- സി.പി പ്രമോദ്, ടി. കെ നൗഷാദ്, (സി പി ഐ(എം))
3. ഒറ്റപ്പാലം- പി. സരിന്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്)