കാസർഗോഡ്: നിയമസഭാ തെരെഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ക്ക് പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കും പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുന്നതിനും പഞ്ചായത്ത്, നഗരസഭ അടിസ്ഥാനത്തിമൈതാനങ്ങള്‍ അനുവദിച്ച മൈതാനങ്ങള്‍ മാത്രമേ ഉപയോഗിക്കാന്‍ അനുമതിയുള്ളു. ഈ മൈതാനങ്ങളിലല്ലാതെ പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ അനുവദിക്കില്ല. കോര്‍ണര്‍ യോഗങ്ങള്‍ അനുവദിക്കില്ല.

മഞ്ചേശ്വരം:

(പഞ്ചായത്ത് / നഗരസഭ, മൈതാനം എന്ന ക്രമത്തില്‍)
മംഗല്‍പാടി- മന്നംകുഴി മൈതാനം
വോര്‍ക്കാടി- സെന്റ് ജോസഫ് സ്‌കൂള്‍ മജീര്‍ പള്ള മൈതാനം
മീഞ്ച- ജി.എച്ച്.എസ്.എസ്. വിദ്യാവര്‍ധക മിയാപദവ് മൈതാനം
എന്‍മകജെ- എസ്.എന്‍.എച്ച്.എസ് പെര്‍ള സ്‌കൂള്‍ ഗ്രൗണ്ട്
പുത്തിഗെ- ബാഡൂര്‍ വില്ലേജ് ഓഫീസിന് സമീപമുള്ള മൈതാനം
കുമ്പള- ജി.എച്ച്.എസ്.എസ്. മൈതാനം മൊഗ്രാല്‍
മഞ്ചേശ്വരം- ജി വി എച്ച് എസ് എസ് കുഞ്ചത്തൂര്‍
പൈവളികെ- ജി.എച്ച്.എസ്.എസ് പൈവളികെ നഗര്‍ സ്‌കൂള്‍ മൈതാനം

കാസര്‍കോട്:

ചെങ്കള- ചെര്‍ക്കള സെന്‍ട്രല്‍ സ്‌കൂള്‍ മൈതാനം ചെര്‍ക്കള
മൊഗ്രാല്‍ പുത്തൂര്‍- ജി എച്ച് എസ് എസ് മൈതാനം മൊഗ്രാല്‍ പുത്തൂര്‍
മധൂര്‍- ഷിരിബാഗിലു സ്‌കൂള്‍ മൈതാനം ഉളിയത്തടുക്ക
ബദിയടുക്ക- ബദിയഡുക്ക ഗ്രാമപഞ്ചായത്ത് മൈതാനം ബദിയഡുക്ക
കാറഡുക്ക- പൂവടുക്ക പഞ്ചായത്ത് സ്റ്റേഡിയം
കുംബാഡാജെ- മാര്‍പ്പനടുക്ക മൈതാനം
ബെള്ളൂര്‍- ജി.എച്ച്.എസ് എസ് മൈതാനം ബെള്ളൂര്‍.
കാസര്‍കോട് നഗരസഭ- താളിപ്പടപ്പ് മൈതാനം, അടുക്കത്ത് വയല്‍ ജി എച്ച് എസ് എസ്

ഉദുമ:

ചെമ്മനാട്- ചട്ടഞ്ചാല്‍ എച്ച് എസ് എസ് മൈതാനം
ഉദുമ- ജി.എച്ച്.എസ് എസ് മൈതാനം ഉദുമ
പള്ളിക്കര- ജി എച്ച് എസ് എസ് പള്ളിക്കര
മുളിയാര്‍- മുളിയാര്‍ ഗ്രാമപഞ്ചായത്ത് മൈതാനം ബോവിക്കാനം
കുറ്റിക്കോല്‍- ഗവ. ഹൈസ്‌കൂള്‍ മൈതാനം കുറ്റിക്കോല്‍
ബേഡകം- ഗവ. ഹൈസ്‌കൂള്‍ മൈതാനം കുണ്ടംകുഴി
പുല്ലൂര്‍ പെരിയ- ജി.എച്ച്.എസ് എസ് പെരിയ മൈതാനം
ദേലംപാടി- അഡൂര്‍ സ്‌കൂള്‍ മൈതാനം

കാഞ്ഞങ്ങാട്:

ബളാല്‍- സെന്റ് ജൂഡ്‌സ് എച്ച് എസ് എസ് മൈതാനം വെള്ളരിക്കുണ്ട്
മടിക്കൈ- ജി യു പി എസ് ആലംപാടി മൈതാനം എരിക്കുളം
കിനാനൂര്‍ കരിന്തളം- ജി എച്ച് എസ് എസ് പരപ്പ
അജാനൂര്‍- മാവുങ്കാല്‍ മില്‍മ പ്ലാന്റിനു സമീപത്തെ മൈതാനം
പനത്തടി-ജി എച്ച് എസ് എസ് മൈതാനം പാണത്തൂര്‍
കള്ളാര്‍- സെന്റ് മേരീസ് യു പി എസ് മൈതാനം മാലക്കല്ല്
കോടോം ബേളൂര്‍- ജി എച്ച് എസ് എസ് മൈതാനം കാലിച്ചാനടുക്കം
കാഞ്ഞങ്ങാട് നഗരസഭ- ടൗണ്‍ ഹാളിന് സമീപമുള്ള മൈതാനം, ദുര്‍ഗ എച്ച് എസ് എസ്

തൃക്കരിപ്പൂര്‍:

വലിയപറമ്പ- ജി എച്ച് എസ് എസ് പടന്നക്കടപ്പുറം മൈതാനം
പിലിക്കോട്- പഞ്ചായത്ത് മൈതാനം കാലിക്കടവ്
തൃക്കരിപ്പൂര്‍- തൃക്കരിപ്പൂര്‍ റെയില്‍വെ സ്റ്റേഷന് സമീപമുളള മൈതാനം
കയ്യൂര്‍-ചീമേനി- പഞ്ചായത്ത് ഓഫീസിനു സമീപമുള്ള മൈതാനം, ചീമേനി
ചെറുവത്തൂര്‍- ചെറുവത്തൂര്‍ പഞ്ചായത്ത് ഓപ്പണ്‍ ഓഡിറ്റോറിയം
പടന്ന- ഉദിനൂര്‍ സെന്‍ട്രല്‍ യു പി സ്‌കൂള്‍ മൈതാനം
വെസ്റ്റ് എളേരി- പഞ്ചായത്ത് മൈതാനം ഭീമനടി
ഈസ്റ്റ് എളേരി- സെന്റ് തോമസ് ഹൈസ്‌കൂള്‍ മൈതാനം തോമാപുരം
നീലേശ്വരം നഗരസഭ- രാജാസ് എച്ച്.എസ്.എസ് മൈതാനം നീലേശ്വരം, ചിറപ്പുറം മുന്‍സിപ്പല്‍ സ്റ്റേഡിയം
വരണാധികാരികള്‍ സ്ഥാനാര്‍ഥികള്‍ ആവശ്യപ്പെടുന്ന പ്രകാരം മൈതാനം മുന്‍ഗണനാടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ സുവിധ പോര്‍ട്ടല്‍ (https://suvidha.eci.gov.in/suvidhaac/public/login) അനുവദിച്ചു നല്‍കും.