തിരുവനന്തപുരം:    കുടപ്പനക്കുന്നില്‍ പുതുതായി ആരംഭിക്കുന്ന മള്‍ട്ടി സ്‌പെഷ്യാലിറ്റി വെറ്ററിനറി ഹോസ്പിറ്റലിലേയ്ക്ക് 179 ദിവസത്തേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ വെറ്ററിനറി സര്‍ജന്‍, ഫാര്‍മസിസ്റ്റ,് ലാബ് ടെക്‌നീഷ്യന്‍, എക്‌സ്‌റേ ടെക്‌നീഷ്യന്‍, അറ്റന്റന്റ്, സാനിട്ടറി വര്‍ക്കേഴ്‌സ് സെക്യൂരിറ്റി എന്നീ തസ്തികകളിലേയ്ക്ക് നിയമനം നടത്തുന്നതിന് മെയ് 22, 23 തീയതികളില്‍ രാവിലെ 11 ന് തമ്പാനൂര്‍ എസ്.എസ്. കോവില്‍ റോഡിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍  വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.  വിശദ വിവരങ്ങള്‍ www.ahd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.