തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെലവുകണക്ക് സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥി, തെരഞ്ഞെടുപ്പ് ഏജന്റ് എന്നിവര്‍ക്കായി ചെലവുകണക്ക് നിരീക്ഷകരുടെ സാന്നിദ്ധ്യത്തില്‍ മാര്‍ച്ച് 23ന് പ്രത്യേക പരിശീലനം നല്‍കുന്നു. തൈക്കാട് പി.ഡബ്യു.ഡി റസ്റ്റ് ഹൗസിലാണ് പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്. നെടുമങ്ങാട്, വാമനപുരം, അരുവിക്കര, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, നേമം, തിരുവനന്തപുരം മണ്ഡലങ്ങളിലുള്ളവര്‍ക്ക് രാവിലെ 11നും വര്‍ക്കല, ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, നെയ്യാറ്റിന്‍കര, പാറശ്ശാല, കോവളം, കാട്ടാക്കട എന്നീ മണ്ഡലങ്ങളിലുള്ളവര്‍ക്ക് ഉച്ചയ്ക്ക് രണ്ടിനുമാണ് പരിശീലനം നടക്കുകയെന്ന് ചെലവുകണക്ക് മോണിറ്ററിംഗ് സെല്‍ നോഡല്‍ ഓഫീസര്‍ അറിയിച്ചു.
