കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉദുമ മണ്ഡലം പൊതുനിരീക്ഷകന്‍ ദേബാശിഷ് ദാസിനെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും വിദ്യാ നഗര്‍ സിവില്‍ സ്റ്റേഷന്‍ പുതിയ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ പിആര്‍ ചേംബറില്‍ ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകീട്ട് മൂന്ന് വരെ മണ്ഡലത്തിലെ സ്ഥാനാര്‍ഥികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ഉള്‍പ്പെടെ പൗരന്‍മാര്‍ക്കെല്ലാം തന്നെ നേരില്‍ കാണാവുന്നതാണെന്ന് അറിയിച്ചു. ഉദുമ മണ്ഡലം പൊതുനിരീക്ഷകന്റെ ഫോണ്‍: 9778373975.