പട്ടികവർഗവികസന വകുപ്പിന്റെ നെടുമങ്ങാട് ഐ.റ്റി.ഡി.പി ഓഫീസിനു കീഴിലുള്ള റസിഡൻഷ്യൽ സ്‌കൂൾ, ഹോസ്റ്റലുകൾ എന്നിവിടങ്ങളിൽ ദിവസവേതനാടിസ്ഥാനത്തിൽ കുക്ക്, വാച്ച്മാൻ, ആയ, ഫുൾടൈം സ്വീപ്പർ എന്നിവരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  തിരുവനന്തപുരം ജില്ലയിൽ സ്ഥിരതാമസക്കാരായ പട്ടികവർഗക്കാർക്കാണ് അവസരം.  താൽപ്പര്യമുള്ളവർ അപേക്ഷ, പാസ്‌പോർട്ട് സൈസ് ഫോട്ടോ, ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്, യോഗ്യത, പ്രവൃത്തിപരിചയം, മേൽവിലാസം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം മേയ് 29 ന് രാവിലെ പത്തിന് നെടുമങ്ങാട് ഐ.റ്റി.ഡി.പി. ഓഫീസിൽ ഇന്റർവ്യൂവിന് എത്തണം.  മുൻപ് അപേക്ഷ നൽകിയവരും ഇന്റർവ്യൂവിന് ഹാജരാകണം.  ഫോൺ: 0472 2812557.