എറണാകുളം:വോട്ടെടുപ്പിൽ മുഴുവൻ ആളെയും പങ്കെടുപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള വോട്ടർ ബോധവത്കരണ പരിപാടിയായ സ്വീപിൻ്റെ നേതൃത്വത്തിൽ ജില്ലയിൽ വിവിധ പരിപാടികളുടെ ഉദ്ഘാടനം ഞായറാഴ്ച നടക്കും. ദർബാർ ഹാൾ ഗ്രൗണ്ടിൽ 21 ന് വൈകിട്ട് 5ന് വോട്ടർ ബോധവത്കരണ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് നടക്കും.

ജില്ലയിലെ പ്രധാന 10 കേന്ദ്രങ്ങളിൽ വോട്ടർ ബോധവത്കരണ സന്ദേശം ഉൾക്കൊള്ളിച്ച ഹൈഡ്രജൻ ബലൂണുകൾ സ്ഥാപിക്കലും ഇതടൊപ്പം നടക്കും. ദർബാർ ഹാൾ ഗ്രൗണ്ട്, കളക്ടറേറ്റ്, ഫോർട്ട് കൊച്ചി, മുവാറ്റുപുഴ, കോതമംഗലം, പെരുമ്പാവൂർ , പറവൂർ, ആലുവ, മറൈൻ ഡ്രൈവ്, ചിലവന്നൂർ എന്നീ കേന്ദ്രങ്ങളിലാകും ബലൂണുകൾ സ്ഥാപിക്കുക. നെഹ്റു യുവകേന്ദ്രയുടെ യൂത്ത് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വൈറ്റില ഹബ്, ഇടപ്പള്ളി എന്നിവിടങ്ങളിൽ ഫ്ലാഷ് മോബുകളും സ്വീപ്പിൻ്റെ ഭാഗമായി സംഘടിപ്പിക്കും. ജില്ലാ കളക്ടർ എസ്.സുുഹാസ് , സിറ്റി പോലീസ് കമീഷ്ണർ നാഗരാജു, ഡെപ്യൂട്ടി പോലീസ് കമീഷ്ണർ ഐശ്വര്യ ദോംഗ് റേ, അസിസ്റ്റൻ്റ് പോലീസ് കമീഷ്ണർ രാഹുൽ കൃഷ്ണ ശർമ്മ എന്നിവർ പങ്കെടുക്കും.