പാലക്കാട്: തരൂര് മണ്ഡലത്തിലെ പോസ്റ്റല് വോട്ടിംഗ് സെന്റര് തരൂര് എ യു പി സ്‌കൂളിലെ പടിഞ്ഞാറു ഭാഗത്തെ കെട്ടിടത്തിലേക്ക് മാറ്റിയതായി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയും ജില്ലാ കളക്ടറുമായ മൃണ്മയി ജോഷി ശശാങ്ക് അറിയിച്ചു. നേരത്തെ തരൂര് കെ.പി കേശവമേനോന് ഓഡിറ്റോറിയമാണ് നിശ്ചയിച്ചിരുന്നത്. മറ്റു മണ്ഡലങ്ങളില് നേരത്തെ നിശ്ചയിച്ച പോസ്റ്റല് വോട്ടിങ് സെന്ററുകളില് മാറ്റമില്ല.