ആലപ്പുഴ: നിയമസഭ തിരഞ്ഞെടുപ്പിലേക്ക് ലഭിച്ച നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നാളെ (മാര്‍ച്ച് 20 ) നടക്കും. ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ വരണാധികാരികളുടെ ഓഫിസുകളില്‍ രാവിലെ 11 മുതല്‍ സൂക്ഷ്മ പരിശോധന തുടങ്ങും. കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും പരിശോധന. സ്ഥാനാര്‍ഥിക്കും ഏജന്റിനും നിര്‍ദേശകനും മാത്രമേ സൂക്ഷ്മ പരിശോധന കേന്ദ്രത്തിലേക്ക് പ്രവേശനമുള്ളൂ.

ഒന്നിലേറെ പത്രിക സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ അവയെല്ലാം ഒന്നിച്ചെടുത്താകും സൂക്ഷ്മ പരിശോധന. സൂക്ഷ്മ പരിശോധന നടക്കുന്ന സ്ഥലത്ത് കര്‍ശനമായി സാമൂഹിക അകലം പാലിക്കണം. എല്ലാവരും മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമായും ഉപയോഗിക്കണം. ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ വരണാധികാരികളായി ഒന്‍പതു പേരാണുള്ളത്. ഈ മാസം 22-ാണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.