ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വടകര, മാള, മറ്റക്കര, കല്യാശ്ശേരി, പൈനാവ്, കരുനാഗപ്പള്ളി, പൂഞ്ഞാര്‍, കുഴല്‍മന്നം എന്നീ പോളി ടെക്‌നിക് കോളേജുകളില്‍ 2018-19 അധ്യയന വര്‍ഷത്തേക്കുള്ള ത്രിവത്സര എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്‌സുകളുടെ പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. ജൂണ്‍ 4 വരെ www.ihrdmptc.org എന്ന പോര്‍ട്ടലില്‍ അപേക്ഷിക്കാം. ഓണ്‍ലൈനായി നല്‍കിയ അപേക്ഷയുടെ പ്രിന്റ് ഔട്ട് രേഖകളും 200 രൂപയും (എസ്.സി/എസ്.ടി 100 രൂപ) ജൂണ്‍ 7ന് വൈകീട്ട് 4 നകം കോളേജ് പ്രിന്‍സിപ്പലിന് ലഭിക്കണം. വിശദ വിവരങ്ങള്‍ പോര്‍ട്ടലില്‍ ലഭിക്കും.