കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി നിരീക്ഷകര്‍ ചുമതലയേറ്റു. ജനറല്‍ നിരീക്ഷകര്‍, പൊലീസ് നിരീക്ഷകര്‍, ചെലവ് നിരീക്ഷകര്‍ എന്നിവരാണ് ചുമതലയേറ്റത്. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷുമായി നിരീക്ഷകര്‍ കൂടിക്കാഴ്ച നടത്തുകയും അവരുടെ മണ്ഡലങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തു. പൊതുജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കുന്നതിന് നിരീക്ഷകരുമായി ബന്ധപ്പെടാം.
നിരീക്ഷകര്‍- പേര്, മണ്ഡലം, ഫോണ്‍ നമ്പര്‍ എന്ന ക്രമത്തില്‍
ജനറല്‍ നിരീക്ഷകര്‍
നിരഞ്ജന്‍ കുമാര്‍ (പയ്യന്നൂര്‍, കല്യാശ്ശേരി)- 8281010878, സുനില്‍കുമാര്‍ യാദവ്(തളിപ്പറമ്പ്)-8281010879, മല്‍വീന്ദര്‍ സിങ് ജഗ്ഗി(ഇരിക്കൂര്‍)-8281010945, എം കെ എസ് സുന്ദരം(അഴീക്കോട്, കണ്ണൂര്‍)-8281010946, ദിപാങ്കര്‍ സിന്‍ഹ(ധര്‍മ്മടം)-8281010947, ബിദോള്‍ തായങ്ക് (തലശ്ശേരി)-8281010948, ഡോ. വി ഷണ്‍മുഖം (കൂത്തുപറമ്പ, മട്ടന്നൂര്‍)-8281010949, പ്രവീണ്‍ കുണ്ഡലിക് പുരി(പേരാവൂര്‍)8281070594.
പൊലീസ് നിരീക്ഷകര്‍
ഉത്പല്‍കുമാര്‍ നസ്‌കാര്‍(പയ്യന്നൂര്‍, കല്ല്യാശ്ശേരി, തളിപറമ്പ്)-8281070595, ഭീംകുമാര്‍ തമാങ്(ഇരിക്കൂര്‍, അഴീക്കോട്, കണ്ണൂര്‍)-8281070596, അഭയ്കുമാര്‍ പ്രസാദ്(ധര്‍മ്മടം, തലശ്ശേരി, കൂത്തുപറമ്പ)- 8281070597, നിര്‍മ്മല്‍ കുമാര്‍ ആസാദ്(മട്ടന്നൂര്‍, പേരാവൂര്‍)-8281070598.
ചെലവ് നിരീക്ഷകര്‍
ഡോ മേഘ ഭാര്‍ഗവ (പയ്യന്നൂര്‍, കല്യാശ്ശേരി, തളിപ്പറമ്പ്)- 8281010875, ബീരേന്ദ്രകുമാര്‍ (ഇരിക്കൂര്‍, അഴീക്കോട്, കണ്ണൂര്‍, ധര്‍മടം)- 8281010876, സുധാന്‍ഷു ശേഖര്‍ ഗൗതം(തലശ്ശേരി, കൂത്തുപറമ്പ്, മട്ടന്നൂര്‍, പേരാവൂര്‍)-8281010877