പാലക്കാട്: നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചരണ പരസ്യങ്ങളുടെ സര്ട്ടിഫിക്കേഷനും പെയ്ഡ് ന്യൂസ് വിലയിരുത്തലിനുമായി പ്രവര്ത്തിക്കുന്ന മീഡിയ സര്ട്ടിഫിക്കേഷന് ആന്ഡ് മോണിറ്ററിംഗ് കമ്മിറ്റി (എം.സി.എം.സി) സെല് തൃത്താല, പട്ടാമ്പി, ഷൊര്ണൂര് മണ്ഡലങ്ങളുടെ പൊതു നിരീക്ഷകന് രാജേന്ദ്ര രത്‌നു സന്ദര്ശിച്ചു. സോഷ്യല് മീഡിയ ഉള്പ്പെടെയുള്ള മാധ്യമങ്ങളിലൂടെ കണ്ടെത്തുന്ന പെയ്ഡ് ന്യൂസുകളുടെ പരിശോധന സംബന്ധിച്ച് നിരീക്ഷകന് ചോദിച്ചറിഞ്ഞു. ജില്ലാ ഇന്ഫര്മേഷന് ഓഫീസിലാണ് എം.സി. എം.സി. സെല് പ്രവര്ത്തിക്കുന്നത്. ഇലക്ഷന് ഡെപ്യൂട്ടി കലക്ടര് കെ.മധു, ജില്ലാ ഇന്ഫര്മേഷന് ഓഫീസര് പ്രിയ കെ. ഉണ്ണികൃഷ്ണന് എന്നിവരും ഒപ്പമുണ്ടായിരുന്നു.