പാലക്കാട്: ദേശീയപാത 990 പാലക്കാട്-കോഴിക്കോട് ദേശീയപാതയില് നിലവിലുള്ള കള്വര്ട്ടിന്റെ പാര്ശ്വഭിത്തി തകര്ന്നത് പൊളിച്ച് പുതുക്കി പണിയുന്നതിന് വേണ്ടി മാര്ച്ച് 25 മുതല് ഏപ്രില് 25 വരെ ദേശീയപാതയില് ഗതാഗത നിയന്ത്രണം ഏര്പ്പെടുത്തും.
ഇതിന്റെ ഭാഗമായി കോഴിക്കോട് ഭാഗത്തു നിന്നും പാലക്കാട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങള് ഭാഗികമായി മുണ്ടൂര് നിന്നും വലത്തോട്ട് തിരിഞ്ഞ് മുണ്ടൂര് കൂട്ടുപാത – പറളി കൂട്ടുപാത വഴി പൊന്നാനി-പാലക്കാട് റോഡിലൂടെ പാലക്കാട്ടേക്ക് പോകണം. കോഴിക്കോട് ഭാഗത്തു നിന്ന് ഒലവക്കോട്ടേക്ക് വരുന്ന വാഹനങ്ങള് മുട്ടിക്കുളങ്ങരയില് നിന്ന് ഇടത്തോട്ട് തിരിഞ്ഞ് പയിറ്റാംകുന്നം-റെയില്വേ കോളനി-താണാവ് വഴി ദേശീയപാത 966 ലേക്ക് പ്രവേശിക്കണം.