കോട്ടയം: നാഗമ്പടം മുനിസിപ്പൽ പാർക്കിന് എതിർവശത്തുള്ള രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ഇന്ന്(മാര്‍ച്ച് 20 ന്) മെഗാ വാക്സിനേഷൻ ക്യാമ്പ് നടക്കും. ക്യാമ്പിൽ ആയിരം പേർക്ക് കോവിഡ് വാക്സിന്‍ നല്‍കും. 60 വയസിന് മുകളിലുള്ളവർക്കും തെരഞ്ഞെടുപ്പുദ്യോഗസ്ഥർക്കും മറ്റ് മുൻഗണനാ വിഭാഗത്തിൽ പെടുത്തിയിട്ടുള്ളവർക്ക് തത്സമയം രജിസ്റ്റർ ചെയ്തും ഇവിടെ വാക്സിന്‍ നല്‍കും.

ആരോഗ്യ പ്രവര്‍ത്തകര്‍(രണ്ടാമത്തെ ഡോസ്),കോവിഡ് പ്രതിരോധത്തിന്‍റെ മുന്‍നിര പ്രവര്‍ത്തകര്‍, അറുപതു വയസിന് മുകളിലുള്ളവര്‍, 45ല്‍ അധികം പ്രായവും ഗുരുതര ആരോഗ്യ പ്രശ്നങ്ങളും ഉള്ളവര്‍ എന്നീ വിഭാഗങ്ങളില്‍ പെട്ടവര്‍ക്കാണ് ഈപ്പോള്‍ വാക്സിന്‍ നല്‍കിവരുന്നത്.

cowin.gov.in എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാൻ കഴിയാത്തവർക്കും മെഗാ ക്യാമ്പിൽ കുത്തിയവയ്പ്പ് സ്വീകരിക്കാം.