പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നെന്മാറ നിയോജകമണ്ഡലത്തിലെ ചെമ്മണാംപതി, ഗോവിന്ദാപുരം ചെക്പോസ്റ്റുകളില് അഡീഷണല് സ്റ്റാറ്റിക് സര്വെയലന്സ് ടീമിനെ നിയോഗിച്ചു. ഓരോ ചെക്പോസ്റ്റിലും മൂന്നു പേരടങ്ങുന്ന ടീമിനെയാണ് നിയമിച്ചിരിക്കുന്നത്. ടീമിന്റെ എക്സിക്യുട്ടീവ് മജിസ്ട്രേറ്റായി അട്ടപ്പാടി താലൂക്ക് തഹസില്ദാര് പി.ടി.വേണുഗോപാലിനെ നിയമിച്ചു.