തിരുവനന്തപുരം: നെടുമങ്ങാട് താലൂക്കിലെ മാണിക്കല്‍ വില്ലേജ് ബ്ലോക്ക് 29 ല്‍ 150 കിലോഗ്രാം സംഭരണ ശേഷിയുള്ള സ്ഫോടകവസ്തു മാഗസീന്‍ സ്ഥാപിക്കുന്നതിന് മാണിക്കല്‍ വില്ലേജിലെതന്നെ അബ്ദുള്‍ കരീം, അല്‍ഫലാഹ് മെറ്റല്‍ ക്രഷര്‍ മാനേജിംഗ് പാര്‍ട്നര്‍ എന്നയാള്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഇതിന് നിരാക്ഷേപ സാക്ഷ്യപത്രം അനുവദിക്കുന്നതില്‍ ആര്‍ക്കെങ്കിലും ആക്ഷേപമുണ്ടെങ്കില്‍ 30 ദിവസത്തിനകം അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റിനെ രേഖാമൂലം അറിയിക്കണം.
നെടുമങ്ങാട് താലൂക്കിലെ തേക്കട വില്ലേജ് ബ്ലോക്ക് 30 ല്‍ 150 കിലോഗ്രാം സംഭരണ ശേഷിയുള്ള സ്ഫോടകവസ്തു മാഗസീന്‍ സ്ഥാപിക്കുന്നതിന് തേക്കട വില്ലേജിലെതന്നെ ഷാജി കെ മാത്യു, ഡയറക്ടര്‍ വി.കെ.എല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ്, ഫസ്റ്റ് ഫ്ളോര്‍, കുണ്ടന്നൂര്‍ മാറാട് പി.ഒ എന്നയാള്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഇതിന് നിരാക്ഷേപ സാക്ഷ്യപത്രം അനുവദിക്കുന്നതില്‍ ആര്‍ക്കെങ്കിലും ആക്ഷേപമുണ്ടെങ്കില്‍ 30 ദിവസത്തിനകം അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റിനെ രേഖാമൂലം അറിയിക്കണം.