എറണാകുളം: ജില്ലാ ഭരണകൂടത്തിന്‍റെ ആഭിമുഖ്യത്തില്‍ ഇലക്ഷന്‍ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്പോര്‍ട്സ് ടൂര്‍ണമെന്‍റ് സംഘടിപ്പിക്കുന്നു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍, നെഹ്റു യുവകേന്ദ്ര എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന ബ്ലോക്ക് ലെവല്‍ സ്പോര്‍ട്സ് ടൂര്‍ണമെന്‍റ് ഈ മാസം 28ന് രാവിലെ 8.30ന് കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആരംഭിക്കും.

എറണാകുളം ജില്ലയിലുള്ളവര്‍ക്കാണ് ടൂർണമെന്റില്‍ പങ്കെടുക്കാന്‍ അവസരം. പുരുഷ വിഭാഗം ഫുട്ബോൾ ഓപ്പൺ ഷൂട്ട് ഔട്ട്, സ്ത്രീ, പുരുഷ വിഭാഗങ്ങളിലായുള്ള വിവിധ കായിക ഇനങ്ങളും പ്രായപരിധിയും യഥാക്രമം. ബാഡ്മിന്‍റണ്‍ 15-30, ടേബിള്‍ ടെന്നീസ് 19 വയസ്സിന് മുകളിലുള്ളവര്‍ക്കും താഴെയുള്ളവര്‍ക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ 0484 2422800.
ഓൺലൈൻ രജിസ്ട്രേഷനായുള്ള ലിങ്ക് bit.ly/SVEEPSPORTSERN