പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ജില്ലയില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കായി നടത്തിയ പരിശീലന കേന്ദ്രങ്ങള്‍ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി സന്ദര്‍ശിച്ചു. മൈക്രോ ഒബ്‌സര്‍വര്‍മാര്‍, പോളിംഗ് ഓഫീസര്‍മാര്‍, അസിസ്റ്റന്റ് പോളിംഗ് ഓഫീസര്‍മാര്‍ എന്നിവര്‍ക്കാണ് വിവിധയിടങ്ങളിലായി പരിശീലനം സംഘടിപ്പിച്ചത്. പത്തനംതിട്ട കാതോലിക്കറ്റ് കോളേജ്, കോന്നി എസ്എന്‍ പബ്ലിക് സ്‌കൂള്‍, അടൂര്‍ ബോയ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായാണ് കളക്ടര്‍ പരിശീലന കേന്ദ്രം സന്ദര്‍ശിച്ചത്.