എറണാകുളം: ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കോതമംഗലം പീസ് വാലിയില്‍ ഭിന്നശേഷിക്കാര്‍ക്കായി വോട്ടിങ് പരിശീലന പരിപാടി സംഘടിപ്പിച്ചു. വീല്‍ചെയറില്‍ സഞ്ചരിക്കുന്ന അന്‍പതോളം ഭിന്നശേഷിക്കാരാണ് പരിപാടിയില്‍ പങ്കെടുത്തത്. പീസ് വാലിയില്‍ സജ്ജമാക്കിയ മാതൃക പോളിംഗ് ബൂത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് പരിശീലനം നല്‍കി.

കണയന്നൂര്‍ എല്‍.ആര്‍ തഹസില്‍ദാറും സ്വീപ് നോഡല്‍ ഓഫീസറുമായ ബീന .പി.ആനന്ദ് പരിപാടി ഉദ്ഘാടനം ചെയ്തു.
ഓള്‍ കേരള വീല്‍ചെയര്‍ റൈറ്റ്‌സ് ഫെഡറേഷന്‍ സെക്രട്ടറി രാജീവ് പള്ളുരുത്തി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
പീസ് വാലി ഭാരവാഹികളായ പി. എം. അബൂബക്കര്‍, പി. എം. അഷ്റഫ്, സാബിത് ഉമര്‍, എറണാകുളം കളക്ടറേറ്റ് സ്വീപ് അംഗങ്ങള്‍, കോതമംഗലം താലൂക്ക് സ്വീപ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

ക്യാപ്ഷന്‍: ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കോതമംഗലം പീസ് വാലിയില്‍ ഭിന്നശേഷിക്കാര്‍ക്കായി സംഘടിപ്പിച്ച
വോട്ടിങ് പരിശീലന പരിപാടി സ്വീപ് നോഡല്‍ ഓഫീസര്‍ ബീന .പി.ആനന്ദ് ഉദ്ഘാടനം ചെയ്യുന്നു.