ആലപ്പുഴ: ജില്ലയിൽ ഇതുവരെ 1,68,096 പേർ ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചു. ഇതിൽ 32,413 ആരോഗ്യ പ്രവർത്തകരും 34,357 പോളിങ്ങ് ഉദ്യോഗസ്ഥരും മുന്നണിപ്പോരാളികളായ ജീവനക്കരുമുൾപ്പെടുന്നു. 60 വയസ്സിന് മുകളിൽ പ്രായമുള്ള 96,319 പേർ വാക്‌സിൻ സ്വീകരിച്ചു. മറ്റ് അസുഖങ്ങളുള്ള 45 നും 59 നുമിടയിൽ പ്രായമുള്ള 5814 പേരും വാക്‌സിൻ എടുത്തവരാണ്.

17481 ആരോഗ്യ പ്രവർത്തകരും 1133 ഉദ്യോഗസ്ഥരുമുൾപ്പെടെ 18614 പേർ രണ്ടാമത്തെ ഡോസും പൂർത്തിയാക്കി. 60 വയസ്സിനുമുകളിൽ പ്രായമുള്ളവർ അടുത്തുള്ള സർക്കാർ ആശുപത്രിയിലോ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള മെഗാ ക്യാമ്പുകളിലോ എത്തിചേർന്ന് തത്സമയ രജിസ്‌ട്രേഷൻ നടത്തി വാക്‌സിൻ സ്വീകരിക്കുക. ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ രജിസ്‌ട്രേഷന്  ആവശ്യമാണെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.