പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ വോട്ടിംഗ് മെഷിനുകളുടെ രണ്ടാംഘട്ട റാന്റമൈസേഷൻ പൂർത്തിയായി. ഒന്നാംഘട്ടത്തിൽ 12 നിയോജക മണ്ഡലങ്ങളിലേക്കുമായി തിരഞ്ഞെടുത്ത മെഷിനുകൾ കമ്പ്യൂട്ടറൈസ്ഡ് റാന്റമൈസേഷൻ പ്രക്രിയയിലൂടെ അതത് മണ്ഡലങ്ങളിലെ പോളിംഗ് ബൂത്തുകളിലേക്ക് വേർ തിരിക്കുകയാണ് രണ്ടാംഘട്ടത്തിൽ ചെയ്തത്.
കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന റാന്റമൈസേഷൻ പ്രക്രിയ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയും ജില്ലാ കലക്ടറുമായ മൃൺമയി ജോഷി ശശാങ്ക് നിർവഹിച്ചു. ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ കെ മധു, തിരഞ്ഞെടുപ്പ് നിരീക്ഷകർ, റിട്ടേണിങ് ഓഫീസർമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.