പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് ശതമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ 70 ശതമാനത്തില്‍ കുറവ് വോട്ട് രേഖപ്പെടുത്തിയ ബൂത്തുകളില്‍ സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ പ്രോഗ്രാം) മുഖേന നിയമിതരായ അംബാസിഡര്‍മാര്‍ക്ക് പരിശീലനം നല്‍കി.

വോട്ടിംഗ് ശതമാനം കുറഞ്ഞ ബൂത്തുകള്‍ കേന്ദ്രീകരിച്ച് വോട്ടിംഗിന്റെ പ്രാധാന്യം മനസ്സിലാക്കി വോട്ടു ചെയ്യാന്‍ പ്രേരിപ്പിക്കുകയാണ് പ്രധാനമായും അംബാസിഡര്‍മാരുടെ ചുമതല. ഇത്തരം മേഖലകള്‍ കേന്ദ്രീകരിച്ച് അംബാസിഡര്‍മാരുടെ നേതൃത്വത്തില്‍ പൊറാട്ടുനാടകം, തോല്‍പ്പാവക്കൂത്ത് എന്നിവ സംഘടിപ്പിക്കുമെന്ന് സ്വീപ് നോഡല്‍ ഓഫീസറും നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസറുമായ  എം.അനില്‍കുമാര്‍ അറിയിച്ചു.