കൊല്ലം: മയ്യനാട് സി. കേശവന്‍ മെമ്മോറിയല്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ മെഡിക്കല്‍ ഓഫീസര്‍, ലാബ് ടെക്‌നീഷ്യന്‍ തസ്തികകളില്‍ കരാര്‍ നിയമനത്തിനുള്ള അഭിമുഖം നാളെ (മേയ് 23) നടക്കും. സര്‍ക്കാര്‍ അംഗീകൃത കോഴ്‌സ് ജയിച്ചവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി രാവിലെ 10ന് മയ്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തണം.
