ജില്ലയിലെ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ മുസ്ലീം സമുദായത്തിനായി സംവരണം ചെയ്തിട്ടുള്ള മെയിന്റനന്‍സ് സ്റ്റാഫിന്റെ (ബ്രോയിലല്‍ ഓപ്പറേറ്റര്‍) സ്ഥിരം ഒഴിവില്‍ നിയമനം നടത്തും. യോഗ്യത – എസ്.എസ്.എല്‍.സി യും ഫിറ്റര്‍ ട്രേഡിലെ ഐ.ടി.ഐ യും ബോയിലര്‍ ഓപ്പറേറ്ററുടെ രണ്ടാം ക്ലാസ് സര്‍ട്ടിഫിക്കറ്റും.
പ്രായം 18 നും 35 നും ഇടയില്‍ (2015 ജനുവരി ഒന്ന് കണക്കാക്കി നിമാനുസൃത വയസിളവ് ബാധകം) സ്ത്രീകളും ഭിന്നശേഷിക്കാരും അപേക്ഷിക്കേണ്ടതില്ല. തിരഞ്ഞെടുക്കുന്നവരെ ഒരു വര്‍ഷത്തെ തൃപ്തികരമായ ട്രെയിനിംഗിന് ശേഷം സ്ഥിരപ്പെടുത്തും. ട്രെയിനിംഗ് കാലയളവില്‍ 7500 രൂപയും സ്ഥിര നിയമനത്തിന് ശേഷം 9690-14980 ശമ്പള സ്‌കെയിലും നല്‍കും.
സംവരണ സമുദായത്തിന്റെ അഭാവത്തില്‍ തൊട്ടടുത്ത സംവരണക്കാരെയും അവരുടെ അഭാവത്തില്‍ ഓപ്പണ്‍ വിഭാഗക്കാരെയും പരിഗണിക്കും. യോഗ്യരായവര്‍ എല്ലാവിധ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി തൊട്ടടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ജൂണ്‍ 12 നകം നേരിട്ട് എത്തണം.